ജില്ലയിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങളിൽ ആഭ്യന്തരവകുപ്പും പോലീസും നോക്കുകുത്തി ആകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മാർച്ച് ഉദ്ഘാടനം ചെയതു. ഡിസിസി സെക്രട്ടറി സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ സോമൻ ചിറ്റേത്ത്, ജോസഫ് ചാക്കോ, കെ.കെ സന്തോഷ് എന്നിവർ സംസാരിച്ചു.. മാർച്ച് നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top