കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

കുഴിക്കാട്ടുശ്ശേരി : വി.മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ വാർഷീകത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ പ്രഖ്യാപിച്ചു. പുത്തൻചിറ കബറിട ദേവാലയത്തിൽ ബിഷപ്പ് പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലിക്ക് വികാരി ജനറാൾമാരായ ഫാ.ലാസർ കുറ്റിക്കാടൻ, ഫാ.ജോസ് മഞ്ഞളി, രൂപത ചാൻസലർ ഫാ.നെവിൻ ആട്ടോക്കാരൻ, ഫാ.ജോസഫ് ഗോപുരം, ഫാ.സെബാസ്റ്റ്യൻ ഈഴേക്കാടൻ, ഫാ.ആൻറു ആലപ്പാടൻ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ.ചാക്കോ കാട്ടുപറമ്പൻ എന്നിവർ സഹകാർമ്മികരായി.

ഹോളി ഫാമിലി സന്യാസ സമൂഹത്തിൻ്റെ സുപ്പിരിയർ ജനറൽ സിസ്റ്റർ ഉദയ, തീർത്ഥകേന്ദ്രം ഡയറക്ടർ സിസ്റ്റർ പുഷ്പ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ തിരി തെളിയിച്ചു. കൗൺസിലർമാരായ സിസ്റ്റർ ആനി കുരിയാക്കോസ്, സിസ്റ്റർ ഭവ്യ, സിസ്റ്റർ മാരിസ് സ്റ്റെല്ല എന്നിവർ നേതൃത്വം നൽകി

Leave a comment

Top