ആന്റിജൻ പരിശോധനയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 31 പേർക്ക് കോവിഡ് പോസിറ്റീവ്, 15 ,18 ,19 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണിൽ

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ കുറ്റിപ്പുറം ഗവണ്മെന്റ് യു പി സ്കൂളിൽ നടത്തിയ 131 പേരുടെ ആന്റിജൻ പരിശോധനയിൽ 31 പേർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. പൈങ്ങോട് റേഷൻ കട സമ്പർക്ക പട്ടികയിൽ ഉൾപെട്ടവരായിരുന്നു അധികവും.

വാർഡ് 4ൽ 2 പേർക്കും, വാർഡ് 5ൽ 1 ആൾക്കും, വാർഡ് 6ൽ 1 ആൾക്കും,വാർഡ് 8ൽ 1 ആൾക്കും,വാർഡ് 9ൽ 1 ആൾക്കും,വാർഡ് 11ൽ 4 പേർക്കും, വാർഡ് 13ൽ 1 ആൾക്കും, വാർഡ് 15ൽ 3 പേർക്കും ,വാർഡ് 17ൽ 1 ആൾക്കും,വാർഡ് 18ൽ 7 പേർക്കും ,വാർഡ് 19ൽ 8 പേർക്കും,വാർഡ് 21ൽ 1 ആൾക്കുമാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഡോ.കാർത്തിക്ക് പ്രഭു നയിച്ച ജില്ലാ മൊബൈൽ ടീമിൽ , ഹെൽത്ത് ഇൻസ്പെക്ടർ എ. എ. അനിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ എസ് ശരത് കുമാർ, കെ.എസ് ഷിഹാബുദ്ധീൻ, എ.ടി സഞ്ജയ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top