അക്രമങ്ങളും കൊലപാതകങ്ങളും അടിച്ചമര്‍ത്തണം – കേരള യുവജനപക്ഷം

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ ആറ് നിഷ്ഠൂര കൊലപാതകങ്ങള്‍ നടന്ന സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം വളര്‍ത്തിയെന്നും അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ഇടതുപക്ഷ സര്‍ക്കാറിന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ കഴിയുന്നില്ലെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷൈജോ ഹസ്സന്‍ കുറ്റപ്പെടുത്തി. കൊലപാതക പരമ്പരകള്‍ക്കെതിരെ കറുത്തതുണി കൈയ്യില്‍ കെട്ടി യുവജനപക്ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ സംഘങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും അത് നാടിന് ആപത്തുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ സമാധാനമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സംയമനം പാലിക്കണമെന്നും അക്രമ കൊലപാതക രാഷ്ട്രീയത്തിനെതിര എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനപാത സ്വീകരിച്ച് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ആരും ആരേയും കൊല്ലാന്‍ പാടില്ലെന്നും കൊലപാതക അക്രമ രാഷ്ട്രീയങ്ങള്‍ കേരളത്തിന് യോജിച്ചതല്ലെന്നും സമാധാന പാതയുണ്ടാക്കുവാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഷൈജോ ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു. ശ്രീജിഷ് എ.ബി. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശരത് പോത്താനി, സുധീഷ് ചക്കുങ്ങല്‍, വിനു സഹദേവന്‍, എന്നിവർ പങ്കെടുത്തു.

Leave a comment

Top