ന്യൂനപക്ഷ സംവരണത്തിലും ക്ഷേമ പദ്ധതികളിലും തുല്യനീതി കേരളത്തിൽ നടപ്പിലാക്കണം – മാർ. പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : കേരളത്തിൽ ക്രൈസ്തവ സമൂഹം അവഗണനയിലാണെന്നും ന്യൂനപക്ഷ സംവരണത്തിലും ക്ഷേമ പദ്ധതികളിലും തുല്യനീതി നടപ്പിലാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രുപത പാസ്റ്ററൽ കൗൺസിൽ വെബ് കോൺഫറൻസ് സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കായി ഏർപ്പെടുത്തിയ സാമ്പത്തീക സംവരണം പി.എസ്.സി പോലുള്ള സർക്കാർ ഉദ്യോഗങ്ങളിൽ ഏർപ്പെടുത്തണമെന്നും ഇതിലെ കാലതാമസം ഒഴിവാക്കണമെന്നും നിലവിലുള്ള 80: 20 എന്ന അനുപാതം മാറ്റി ക്ഷേമ പദ്ധതികളിൽ തുല്യനീതി നടപ്പിലാക്കണമെന്നും ബിഷപ്പ് കൂട്ടി ചേർത്തു.

ഇരിങ്ങാലക്കുട രൂപത ഭവനത്തിൽ വെച്ച് സൂം ആപ്പ് വഴി ചേർന്ന വെബ് കോൺഫറൻസിൽ ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി റിപ്പോർട്ട് അവതരിച്ചിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അസമത്വം അവസാനിപ്പിക്കണമെന്ന പ്രമേയം സി.എം.ആർ.എഫ് പ്രസിഡൻ്റ് ജോർഫിൻ പെട്ടയും. സന്യസ്തർക്കും സമർപ്പിതർക്കും എതിരെ നടക്കുന്ന സൈബർ ആക്രമങ്ങൾക്ക് എതിരെയുള്ള പ്രമേയം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആനി ഫെയ്ത്തും അവതരിച്ചിച്ചു. രൂപത മുഖ്യ വികാരി ലാസർ കുറ്റിക്കാടൻ, പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻ്റും വികാരി ജനറാളുമായ ജോസ് മഞ്ഞളി, വികാരി ജോയ് പാല്ല്യേക്കര, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ജെയിസൺ കരിപ്പായി, സെക്രട്ടറിമാരായ ടെൽസൺ കേട്ടോളി, ആനി ഫെയ്ത്ത് എന്നിവർ സംസാരിച്ചു. രൂപത ചാൻസലർ ഫാ. നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ കിരൺ തട്ട്ള, ഫൈനാൻസ് ഓഫിസർ ഫാ.വർഗ്ഗീസ് അരിക്കാട്ട്, ഫാ.ജിനോ മാളക്കാരൻ, ഫാ.ചാക്കോച്ചൻ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top