വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ സംഘടിപ്പിച്ചു

കാട്ടൂർ : കാട്ടൂർ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സമിതി ഏരിയ സെക്രട്ടറി കെ.എം . സജീവൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ എം . അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ടും, വരവ് ചിലവ് കണക്കും യൂണിറ്റ് സെക്രട്ടറി ഇ.പി വിജയൻ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എ.ജെ വിൻസെൻ, എൽ.സി സെക്രട്ടറി എൻ.ബി പവിത്രൻ, ഉദയൻ, കൃഷ്ണൻ ക്രയോൺ, സലീഷ് തണ്ടാശ്ശേരി, സുലോചന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇ. പി വിജയൻ സ്വാഗതവും, ഭാനു മതി ബാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ- പ്രസിഡണ്ട്‌ കെ.എം അബ്‌ദുൾ റഹിമാൻ, സെക്രട്ടറി ഇ പി വിജയൻ, ട്രഷറർ ശംസുദീൻ.

Leave a comment

Top