തരിശ് നിലത്തിൽ നെൽക്കൃഷി തുടങ്ങി

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് പട്ടേപാടം പാടശേഖരത്തിൽ പൂന്തോപ്പ് ഭാഗത്ത് വർഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലത്ത് നെൽക്കൃഷി ആരംഭിച്ചു. നെൽകൃഷി നടീൽ ഉദ്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയ്മാൻ ടി.എസ്.സുരേഷ് നിർവഹിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, യുവകർഷകരായ ലിജോവാറോക്കി, ഷാജി, ബൈജു മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top