നഗരസഭയിലെ മുഴുവൻ പാതയോര കച്ചവട തൊഴിലാളികളെയും സർവ്വെ നടത്തി ഐഡന്റിറ്റി കാർഡുകൾ നൽകണം – വഴിയോര കച്ചവട തൊഴിലാളി യൂണിയൻ

ഇരിങ്ങാലക്കുട : നഗരസഭയിലെ മുഴുവൻ പാതയോര കച്ചവട തൊഴിലാളികളെയും സർവ്വെ നടത്തി അവർക്ക് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നഗരസഭാ അധികാരികളോട് ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ.വി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എം.ബി.രാജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.വേണുഗോപാൽ, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.എ. ഗോപി, ദിവാകരൻ കുണ്ടിൽ, സി.വൈ. ബെന്നി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.വൈ. ബെന്നി (പ്രസിഡണ്ട്), കെ.എം.ദിവാകരൻ (സെക്രട്ടറി), കെ.ആർ. ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Leave a Reply

Top