ഇരിങ്ങാലക്കുട നഗരസഭക്ക് ശുചിത്വപദവി 2020 പുരസ്ക്കാരം

ഇരിങ്ങാലക്കുട : ജൈവ-അജൈവ ഖരമാലിന്യ സംസ്ക്കരണ സംവിധാനം സജ്ജമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനും ശുചിത്വ മിഷനും ഏർപ്പെടുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ പദവി 2020 പുരസ്ക്കാരം ഇരിങ്ങാലക്കുട നഗരസഭക്ക് എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ സമ്മാനിച്ചു. മുനിസിപ്പൽ കൗൺസിൽ ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിന് മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകളർപ്പിച്ചുകൊണ്ട് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, കൗൺസിലർമാരായ സന്തോഷ് ബോബൻ , റോക്കി ആളൂക്കാരൻ , ശുചിത്വ മിഷൻ പ്രതിനിധി ഉണ്ണികൃഷ്ണൻ. വി.എസ്. എന്നിവർ സംസാരിച്ചു. യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൾ ബഷീർ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top