ആളൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വത്തിലേക്ക്

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിവിധ ഖര മാലിന്യ സംസ്‌ക്കരണ പദ്ധതികളെ വിലയിരുത്തി ആളൂർ ഗ്രാമപഞ്ചായത്ത് മികച്ച ശുചിത്വ പഞ്ചായത്തായി അംഗീകരിക്കപ്പെട്ടു. ഇതിന്‍റെ സംസ്ഥാന തല പ്രഖ്യാപനം ഓൺലൈൻ ആയി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിനുള്ള സമ്പൂർണ ശുചിത്വ സാക്ഷ്യപത്രം, ജില്ലാതല കോ-ഓർഡിനേറ്റർ ശുഭയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, മെമ്പർമാരായ ഷാജൻ കള്ളിവളപ്പിൽ, ഷാജു ടി വി, ഐ കെ ചന്ദ്രൻ, സെക്രട്ടറി ശ്രീകാന്ത് പി.എസ് എന്നിവർ ഏറ്റുവാങ്ങി.

Leave a comment

Top