ആളൂർ പഞ്ചായത്ത്‌ ഓഫീസ് സോളാർ വൈദ്യുതിയിലേക്ക്

ആളൂർ : 10 ലക്ഷം രൂപ ചിലവഴിച്ച് ആളൂർ പഞ്ചായത്ത്‌ ഓഫീസിൽ സ്ഥാപിക്കുന്ന സോളാർ പാനലിന്‍റെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ. യു. അരുണൻ നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രകാശനവും 2018 -2020 സാമ്പത്തിക വർഷത്തിൽ 100 ശതമാനം ടാക്സ് പിരിച്ച് എടുക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് മെമ്പർമാർക്കുള്ള ആദരവും സംഘടിപ്പിക്കുകയുണ്ടായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ, എം എസ് ഗോപാലകൃഷ്ണ മേനോൻ, ആസൂത്രണ സമിതി അംഗം കെ. ആർ ജോജോ, മെമ്പർ ഐ. കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സീനിയർ സ്റ്റാഫ് ടി. ഓ. ബെന്നി, സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ ഡേവിസ് മണ്ഡലം സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീഎ ആർ ഡേവിസ് നന്ദിയും പറഞ്ഞു.

Leave a comment

Top