ജുഡീഷ്യൽ കോംപ്ലെക്സിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എം. എൽ. എ സ്‌ഥലം സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ നിർമ്മിക്കുന്ന ജുഡീഷ്യൽ കോംപ്ലെക്സിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ സ്‌ഥലം സന്ദർശിച്ചു. 29.25 കോടി രൂപ ചെലവഴിച്ചാണ് അഞ്ചു നിലകളുള്ള ജുഡീഷ്യൽ കോംപ്ലക്സ് കെട്ടിടം നിർമ്മിക്കുന്നത്. അഞ്ച് നിലകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനോടൊപ്പം തന്നെ ആറാം നിലയുടെയും ഏഴാം നിലയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കി പണികൾ ആരംഭിക്കുമെന്നും, നിർമ്മാണ പ്രവർത്തികൾക്ക് പണത്തിന്റെ അഭാവം ഒരിക്കലും ഉണ്ടാകുകയില്ലെന്നും എം. എൽ. എ പറഞ്ഞു.

കേരള ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ ജുഡീഷ്യൽ കോംപ്ലക്സ് ആയി മാറുന്ന ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സിന്റെ നിർമ്മാണ പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കണമെന്നും ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.സന്ദർശനത്തിനായ് എം. എൽ. എ യോടൊപ്പം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ജെ. ജോബി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ലിസൺ, പി. ഡബ്ല്യൂ. ഡി. അസിസ്റ്റന്റ് എഞ്ചിനീയർ മൈഥിലി, ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ അഡ്വ. എ. എ. ജോയ്, അഡ്വ. മനോഹരൻ, നിർമ്മാണ കമ്പനി സൂപ്പർവൈസർ രാജൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top