കോവിഡ് ചികിൽസയിലിരിക്കെ മരണമടഞ്ഞ സംഗീത അധ്യാപികയുടെ സംസ്കാരം നടത്തി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : അർബുദം ബാധിച്ച് ചികിൽസയിലായിരുന്ന സംഗീത അധ്യാപികയും കോമ്പാറ ഈസ്റ്റ് പുത്തൻ മഠത്തിൽ ലക്ഷ്മണൻ്റെ ഭാര്യയുമായ ഭാഗ്യലത ടീച്ചറുടെ മൃതദേഹ സംസ്‍കാരം ബന്ധുക്കൾ കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ ഡി.വൈ.എഫ്.ഐ നടത്തി. തൃശൂർ അമല ആശുപത്രിയിൽ അർബുദ ചികിൽസയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് പി കെ മനുമോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ ഡി യദു, കാട്ടൂർ മേഖലാ ജോ സെക്രട്ടറി പി എ ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറി യു വി പ്രസാദ് എന്നിവർ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേളൂക്കര ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ വച്ച് സംസ്കാരം നടത്തി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top