കോവിഡ് ബാധിച്ച് സംഗീത അധ്യാപിക ഭാഗ്യലത ലക്ഷ്മണൻ അന്തരിച്ചു

നടവരമ്പ് : സംഗീത അധ്യാപിക ഭാഗ്യലത ലക്ഷ്മണൻ (52) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട പാണ്ടി സമൂഹമഠം ശിവരഞ്ജിനി സംഗീത വിദ്യാലയം സംഗീത അധ്യാപികയായിരുന്നു. സി.പി.ഐ.എം കോമ്പാറ ഈസ്റ്റ് ബ്രാഞ്ച് അംഗവും, പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം വേളൂക്കര വെസ്റ്റ് കോർഡിനേറ്ററുമായ പുത്തൻ മഠത്തിൽ ലക്ഷ്മണന്റെ ഭാര്യയാണ്. മക്കൾ മൈഥിലി, ഡോ. സ്കന്ദേഷ്. മരുമകൻ ശ്രീകാന്ത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇരിങ്ങാലക്കുട വിബിഎസ് രുദ്രഭൂമിയിൽ നടക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top