ഇരിങ്ങാലക്കുട തൃപ്രയാർ ചാലക്കുടി റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബസ്സിൽ യാത്രചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

ഇരിങ്ങാലക്കുട തൃപ്രയാർ ചാലക്കുടി റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബസ്സിൽ യാത്രചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തൃപ്രയാർ ചാലക്കുടി റൂട്ടിൽ സർവീസ് നടത്തിയ ഇരിങ്ങാലക്കുട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി RT796 ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബസ്സിൽ യാത്രചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഒക്ടോബർ 6 ചൊവ്വ, 3 ശനി, 1 വ്യാഴം എന്നി ദിവസങ്ങളിലായിരുന്നു ഈ കണ്ടക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഡ്യൂട്ടി പൂർത്തിയാകാറായപ്പോൾ തലകറക്കം വരുകയും തുടർന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ബസ് സമയക്രമം രാവിലെ 6:40ന് ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നും ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡ് വഴി തൃപ്രയാർക്ക് . തൃപ്രയാറിൽനിന്നും രാവിലെ 8 മണിക്ക് പുറപ്പെട്ട് ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് 9 മണി . ഇവിടെനിന്നും ചാലക്കുടി. ചാലക്കുടിയിൽ നിന്നും രാവിലെ 11:30 ന് ഇരിങ്ങാലക്കുട വഴി (12 മണിക്ക്) തൃപ്രയാർ. ഉച്ചക്ക് 2 മണിക്ക് തൃപ്രയാറിൽ നിന്നും ഇരിങ്ങാലക്കുട സ്റ്റാൻഡിൽ 3:05 ന് എത്തി പിന്നീട് ചാലക്കുടിയിൽ 3 :45ന് എത്തിച്ചേർന്നു. 5 മണിക്ക് ചാലക്കുടിയിൽനിന്നും ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാൻഡിൽ 6:05 തുടന്ന് തൃപ്രയാറിലേക്ക് . തൃപ്രയാറിൽ നിന്നും 7:55ന് ഇരിങ്ങാലക്കുടയിലേക്ക്. കഴിഞ്ഞ ദിവസത്തെ ട്രിപ്പിൾ 100 ൽ അധികം ടിക്കറ്റ് കൊടുത്തിട്ടുണ്ടെന്ന് കണ്ടക്ടർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top