ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇരിങ്ങാലക്കുട കൂട്ടയ്മ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഗീത നാടക അക്കാദമിയുടെ വംശീയ അധിക്ഷേപത്തിന് പാത്രമാകേണ്ടി വന്ന പ്രശസ്ത മോഹിനിയാട്ട കലാകാരൻ ഡോ: ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ “ചിലങ്കകൾ മരിക്കുന്നില്ല” എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചു.

ആർ.എൽ.വി രാമകൃഷണനോട് സംഗീത നാടക അക്കാദമി ഭാരവാഹികൾ നടത്തിയ അവമതി പ്രതിഷേധാർഹമാണ്. രാമകൃഷണൻ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുന്ന വക്തിയായിട്ടും അദ്ദേഹം നേരിട്ടത് വംശീയ അധിക്ഷേപം തന്നെയാണ്. പുറത്ത് പുരോഗമനം പറയുന്നവരുടെ തനിനിറമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് ഇരിങ്ങാലക്കുട കൂട്ടയ്മ വിലയിരുത്തി. പ്രതിഷേധ പരിപാടി ഇരിങ്ങാലക്കുട കൂട്ടായ്മ ചെയർമാൻ അഡ്വ. പി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.കെ ദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷീല സ്വാഗതവും തങ്കമണി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top