സപ്തതി ആഘോഷിച്ച അമ്മന്നൂർ കുട്ടൻ ചാക്യാർക്ക് യുവകലാസാഹിതിയുടെ ആദരം

ഇരിങ്ങാലക്കുട : യുനസ്കൊ അംഗീകരിച്ച കൂടിയാട്ടത്തിൻ്റെയും കൂത്തിൻ്റെയും കുലപതിയും, അമ്മന്നൂർ പൈതൃകത്തിലെ മുതിർന്ന അംഗമായ കുട്ടൻ ചാക്യാരെ സപ്തതി ദിനത്തിൽ യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ആദരിച്ചു. കുട്ടൻ ചാക്യാർ പ്രധാനാധ്യാപകനായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൻ്റെ മാധവ നാട്യഭൂമിയിൽ എത്തിയായിരുന്നു യുവകലാസാഹിതിയുടെ ആദരം. സംസ്ഥാന കമ്മിറ്റി അംഗം വി. എസ് വസന്തൻ ഷാളണിയിച്ചു. സെക്രട്ടറി അഡ്വ. രാജേഷ് തമ്പാനും പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബുവും സന്നിഹിതരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top