പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടറുമായി സഹൃദയ എന്‍ജിനീയറിംഗ് കോളേജ്

കൊടകര : കോവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് പുസ്തകങ്ങള്‍ അണു നശീകരണം നടത്താനുള്ള ബുക്ക് ഡിസിന്‍ഫെക്ടർ എന്ന പുതിയ സംവിധാനവുമായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ്. കടലാസിലും പുസ്തകങ്ങളിലും നാല് മണിക്കൂര്‍ മുതല്‍ അഞ്ച് ദിവസം വരെ കോവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം നിലനില്ക്കാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുസ്തകങ്ങള്‍ സാനിറ്റൈസറുകളൊ മറ്റ് രാസ ലായനികളൊ മറ്റ് രീതികളൊ ഉപയോഗിച്ച് അണു നശീകരണം നടത്താനാകാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍ എന്ന ഈ ഉപകരണം യു.വി.സി. സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കാനാകും.

പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളൊ പുറപ്പെടുവിക്കുന്നില്ല.സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്.
അഞ്ച് മിനിറ്റിനുള്ളില്‍ 50ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം.രാസ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്.

ഈ സംവിധാനം ഉപയോഗിച്ച് കോവിഡ് 19, സാര്‍സ്, മെര്‍സ്, എച്ച് 1 എന്‍ 1, ഇന്‍ഫ്‌ലൂവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളും ബാക്ടീരിയ ഫംഗസ് തുടങ്ങിയ സൂക്ഷമ ജീവികളേയും നശിപ്പിക്കാനാകും.സഹൃദയ ടെക്‌നോളജി ബിസിനസ്സ് ഇന്‍കുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്ടര്‍ വികസിപ്പിച്ചത്.

അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൈബ്രറിയിലെ പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി കേരളത്തിലെ ആദ്യത്തെ കോവിഡ് വിമുക്ത ലൈബ്രറി ആകാനൊരുങ്ങുകയാണ് സഹൃദയ ലൈബ്രറി.ബുക്ക് ഡിസിന്‍ഫെക്ടര്‍ ഉപയോഗിച്ച് ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പ്രത്യേക കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഹൃദയ ല്രൈബ്രറിയുടെ പ്രവര്‍ത്തനം.ബുക്ക് ഡിസിന്‍ഫെക്ടര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ബുധനാഴ്ച കാലത്ത് ഒന്‍പതിന് ഉദ്ഘാടനം ചെയ്യും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top