കൂടിയാട്ടം ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ സപ്തതിയുടെ നിറവിൽ

കൂടിയാട്ടം എന്ന കലാരൂപത്തിന്‍റെ ഏറ്റവും മുതിർന്ന കലാകാരനും, ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ ആചാര്യനുമായ അമ്മന്നൂർ കുട്ടൻ ചാക്യാരുടെ സപ്തതി ആഘോഷിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ടം എന്ന കലാരൂപത്തിന്‍റെ ഏറ്റവും മുതിർന്ന കലാകാരനും, ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ ആചാര്യനുമായ അമ്മന്നൂർ കുട്ടൻ ചാക്യാരുടെ സപ്തതി ആഘോഷിച്ചു. സപ്തതിയുടെ നിറവിലെത്തിയ അദ്ദേഹത്തിനെ അനുമോദിക്കുന്നതിനായി അമ്മന്നൂർ ഗുരുകുലം മുൻകയ്യെടുത്ത് ശിഷ്യരെയും, സഹപ്രവർത്തകരെയും , ആരാധകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഓൺലൈനായി നാട്യസാഫല്യം എന്ന ആഘോഷം സംഘടിപ്പിച്ചു. സാമൂഹിക, സാംസ്‌കാരിക , രാഷ്രിയ മേഖലകളിലെ പ്രമുഖർ, കലാരംഗത്തെ മുതിർന്ന കലാകാരൻമാർ, പണ്ഡിതർ, കലാ ഗവേഷകർ എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു.

നാട്യസാഫല്യം അനുമോദന സമ്മേളനം ലിങ്ക് https://youtu.be/YcGo0wlOapo


പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാർ, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമച്ചാക്യാർ, പ്രൊഫ. കെ.യു, അരുണൻ എം.എൽ.എ, അഡ്വ. തോമസ് ഉണ്ണിയാടൻ, എം.പി ജാക്സൺ, യു. പ്രദീപ് മേനോൻ, കെ ജി പൗലോസ് മാസ്റ്റർ, ഡോ. ഏറ്റുമാനൂർ പി. കണ്ണൻ, ഡോ. എം വി  നാരായണൻ, കൈമുക്ക് ജാതവേദൻ നമ്പൂതിരിപ്പാട്,  കെ.വി. രാമനാഥൻ, സദനം കൃഷ്ണൻകുട്ടി, എൻ പി പരമേശ്വരൻ നമ്പൂതിരി, പാമ്പുംമേക്കാട് ജാതവേദൻ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, അഡ്വ. രാജേഷ് തമ്പാൻ, സന്തോഷ് ബോബൻ, ഡോ. എ എൻ കൃഷ്ണൻ, രമേശൻ നമ്പീശൻ, മാർഗി രാമൻ ചാക്യാർ, മാർഗി സജീവ് നാരായണ ചാക്യാർ, മാർഗി മധുച്ചാക്യാർ, ദിലീപ് കുമാർ, പെരിങ്ങര രാമൻ നമ്പൂതിരി, അണിമംഗലം രാമൻ നമ്പൂതിരി, എം കെ ചന്ദ്രൻ, കലാനിലയം പരമേശ്വരൻ, പഴയിടം കേശവൻ, ഇ.കെ കേശവൻ, എ.സി. സുരേഷ്, സുരേന്ദ്രൻ ചെമ്പുക്കാട്, പി നന്ദകുമാർ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. അമ്മന്നൂർ കുട്ടൻ ചാക്യാർ മറുപടി പറഞ്ഞു. വേണു ജി  അമ്മന്നൂർ കുട്ടൻ ചാക്യാർക്ക് കീർത്തിപത്രം കൈമാറി. കെ.വി. ചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ശിഷ്യസംഗമം ലിങ്ക് https://youtu.be/2o9lRt4msdI

https://youtu.be/2o9lRt4msdIസപ്തതിയുടെ ഭാഗമായി അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ശിഷ്യപരമ്പരയിൽപെട്ടവരെ ഉൾപ്പെടുത്തി ശിഷ്യസംഗമം നടന്നു. ഉഷാ നങ്ങ്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, സൂരജ് നമ്പ്യാർ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, കപിലാ വേണു, സരിത കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

മായാശിരസ്സ് കൂടിയാട്ടം ലിങ്ക് https://youtu.be/t2ryCwEX4FE

തുടർന്ന് അമ്മന്നൂർ കുട്ടൻ ചാക്യാർ സംവിധാനം ചെയ്ത മായാശിരസ്സ് എന്ന കൂടിയാട്ടം അദ്ദേഹത്തിന്‍റെ ശിഷ്യർ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ യൂട്യൂബ് ചാനലിൽ ഓൺലൈനായി അവതരിപ്പിച്ചു.  വിശാലമതി ( കാഞ്ചുകീയൻ) – അമ്മന്നൂർ രജനീഷ് ചാക്യാർ,  രാവണൻ – പൊതിയിൽ രഞ്ജിത്ത് ചാക്യാർ, സീത – ഡോ. അപർണ നങ്ങ്യാർ, സമര ഭീരു – സൂരജ് നമ്പ്യാർ. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ. ഇടക്ക  കലാനിലയം ഉണ്ണികൃഷ്ണൻ, താളം കപിലാ വേണു, സരിത കൃഷ്ണകുമാർ, ചമയം കലാനിലയം ഹരിദാസ്, കലാനിലയം പ്രശാന്ത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top