ആളൂർ ഗ്രാമ പഞ്ചായത്തിൽ പന്തൽ ചിറ നവീകരിക്കുന്നു

ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിൽ സംരക്ഷണ ഭിത്തികൾ ഇല്ലാതെ മാലിന്യം വലിച്ചെറിഞ്ഞു ഉപയോഗ ശൂന്യമായ പന്തൽ ചിറ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നു. ഉദ്ഘാടന പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ആർ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് സ്റ്റെല്ലാ വിൽസൺ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ഷാജൻ കള്ളിവളപ്പിൽ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പി എസ് സുനിൽ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top