ദളിത് പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉത്തർപ്രദേശിൽ മാനഭംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ മനീഷ എന്ന മുദ്രാവാക്യമുയർത്തി “ഇരിങ്ങാലക്കുട കൂട്ടായ്മ” ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹ്യപ്രവർത്തകൻ പി.സി മോഹനൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് പി.കെ നാരായണൻ, അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് സി.കെ ദാസൻ, എം.എം കാർത്തികേയൻ എന്നിവർ സംസാരിച്ചു. എ.കെ ജയാനന്ദൻ, തങ്കമണി എന്നിവർ നേതൃത്വം കൊടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top