കോൺഗ്രസ് ഗാന്ധി ദിനാചരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ഗാന്ധി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി ഉന്നതാധികാര സമിതി അംഗം എം പി ജാക്സൺ ഭദ്രദീപം തെളിയിച്ച് ഗാന്ധിജയന്തി സന്ദേശം നൽകി.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, എം ആർ ഷാജു, കുര്യൻ ജോസഫ്, വി സി വർഗീസ്, എൽ ഡി ആന്റോ, ബേബി ജോസ് കാട്ട്ള, വിജയൻ ഇളയേടത്ത്, കെ ധർമ്മരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top