അടിയന്തിരാവസ്ഥാ തടവുകാരൻ കെ.കെ രവീന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കമ്മ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനം നടവരമ്പിലും ഇരിങ്ങാലക്കുട മേഖലയിലും കെട്ടിപ്പെടുക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിച്ച അടിയന്തിരാവസ്ഥാ തടവുകാരൻ കെ.കെ. രവി എന്ന് അറിയപ്പെട്ടിരുന്ന കലിപറമ്പിൽ കണ്ണൻ മകൻ രവീന്ദ്രൻ (73) ഇരിങ്ങാലക്കുടയിലെ സ്വവസതിയിൽ അന്തരിച്ചു.

അടിയന്തിരാവസ്ഥയിൽ പോലീസിന്റെ ക്രൂരതക്ക് ഇരയായി മിസാ തടവുകാരനായിരുന്നു. ജയിൽ മോചിതനായ ശേഷം ജനകീയ വിഷയങ്ങളിൽ ഇടപെടുകയും, സാഹിത്യ-കലാരംഗത്ത് ഇടപെടുകയും ചെയ്തിരുന്നു. സി പി ഐ (എം എൽ ) റെഡ് സ്റ്റാറിനൊപ്പം അടിയന്തിരാവസ്ഥാ വിരുദ്ധ ക്യാപയിൽ ഉൾപ്പെടെ ജനകീയ സമരങ്ങളിൽ പങ്കാളിയായി. ഭാര്യ സെൽവി, മക്കൾ മിധുൻ, മിധുല.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ സി പി ഐ (എം എൽ ) റെഡ് സ്റ്റാർ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിജയൻ പുല്ലൂർ, രാജേഷ് അപ്പാട്ട്, എൻ ഡി വേണ, എം എം കാർത്തിയൻ എന്നവർ സംസാരിച്ചു.

Leave a comment

Top