നിത്യയ്ക്ക് ജനതാ കൾച്ചറൽ സെൻറർ ചികിത്സ സഹായ ധനം കൈമാറി

ഇരിങ്ങാലക്കുട : എൽ.ജെ.ഡി.യുടെ പ്രവാസി കൂട്ടായ്മയായ കുവൈറ്റ് ജെ.പി.സി.സി.സ്വരൂപിച്ച ചികിത്സ സഹായ ധനം മഞ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി വെല്ലൂർ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്ന ചേലൂർ അമ്മനത്ത് നിത്യയ്ക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലിയിൽ നിന്ന് 40000 രൂപയുടെ സംഖ്യ ചികിത്സാ കമ്മിറ്റി ചെയർമാൻ ശശി വെട്ടത്ത് ഏറ്റുവാങ്ങി.

എൽ.ജെ.ഡി.ദേശിയ കൗൺസിലംഗം അജി ഫ്രാൻസിസ്, എൽ.ജെ.ഡി.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ട് പോളി കുറ്റിക്കാടൻ, ജെ.പി.സി.സി. സംസ്ഥാന സെക്രട്ടറി ഷംസുദ്ധീൻ മരയ്ക്കാർ, മുനിസിപ്പൽ കൗൺസിലർ എം.സി. രമണൻ, കുവൈറ്റ് ജെ.പി.സി.സി.എക്സിക്യുട്ടീവ് അംഗം സിറാജുദ്ധീൻ പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.

Leave a comment

Top