അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ നഗരസഭയിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ നഗരസഭയിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.ആർ ഷാജു അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ അധ്യക്ഷൻ എം പി ജാക്സൺ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ കൂത്തുപറമ്പ് സർവ്വമത മരണാനന്തര സഹായ സംഘം വിട്ടുനൽകിയ സ്ഥലത്താണ് കേരളത്തലെ ഒരു നഗരസഭയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മാണ പ്രവർത്തി നടത്തിയത്.

നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻനായർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മീനാക്ഷി ജോഷി, ടി.എ അബ്ദുൾ ബഷീർ, വത്സല ശശി, ബിജു ലാസർ, മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയർ ശിവപ്രസാദ് വി.എസ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സിജിൻ ടി.എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Top