വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുന്നതിനായി ഓട്ടോ ഫോഗർ യന്ത്രവുമായി തൃശൂർ യൂണിവേഴ്സൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുന്നതിനായി തൃശൂർ യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് അസോസിയേഷൻ ആംസിന്റെ നേതൃത്വത്തിൽ മൂന്നാം വർഷ വിദ്യാർത്ഥികൾ ഓട്ടോ ഫോഗർ രൂപ കല്പന ചെയ്തു. കോളേജിൽ നടന്ന ചടങ്ങിൽ കൊടുങ്ങലൂർ എം എൽ എ വി ആർ സുനിൽ കുമാർ യന്ത്രത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

വാഹനം പൂർണമായി സാനിറ്റൈസിങ് ഹബ്ബിൽ പ്രവേശിപ്പിച്ചു ഡോറുകൾ തുറന്നിട്ടാൽ അഞ്ചു മിനിറ്റിനുള്ളിൽ അണുവിമുക്തമാക്കപ്പെടുന്നു. ഐ എസ് ഒ സർട്ടിഫൈഡ് പ്രകൃതി സൗഹൃദ സാനിറ്റൈസറുകളാണ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ചെയ്യുന്നതിനായി സബ് ഇൻസ്‌പെക്ടർ കെ. കെ ശ്രീനിക്ക് യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.കെ സലിം യന്ത്രം കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ്.കെ ജേക്കബ്, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പി.എ ഫ്രാൻസിസ്, ആംസ് പ്രതിനിധി ഗോഡ്‌വിൻ എന്നിവർ സംസാരിച്ചു.

Leave a comment

Top