പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു എൻ എ ബി എച്ച് (NABH) അക്രെഡിറ്റേഷൻ അംഗീകാരം

പുല്ലൂർ : ഗുണമേന്മയുള്ള ശുശ്രുഷയും, രോഗീസുരക്ഷയും ആധാരമാക്കിയുള്ള എൻ എ ബി എച്ച് അക്രെഡിറ്റേഷൻ അംഗീകാരം പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്.‌ ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്ന ഹ്രസ്വവും ലളിതവുമായ ചടങ്ങിൽ ഇരിങ്ങാലക്കുട രുപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എൻ എ ബി എച്ച് അക്രെഡിറ്റേഷൻ അംഗീകാര സർട്ടിഫിക്കറ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ് നു കൈമാറി. കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടു നാടിനു അഭിമാനമായി നിലകൊള്ളുന്ന ആശുപത്രിക്കു ലഭിച്ച അംഗീകാരമാണ് എൻ എ ബി എച്ച് അക്രെഡിറ്റേഷൻ.

ഇരിങ്ങാലക്കുട രുപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിയോ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ ഡോക്ടർ കിരൺ തട്ട്ല മുഖ്യ പ്രഭാഷണം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി , മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ.റീറ്റ , വാർഡ് മെമ്പർ തോമസ് തൊകലത്ത്, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top