മാടായിക്കോണം ചർച്ച് ലിങ്ക് റോഡ് പൊളിച്ചിട്ടിരിക്കുന്നതിൽ കോൺഗ്രസ്സ് പ്രതിക്ഷേധിച്ചു

മാടായിക്കോണം : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 6 ലെ മാടായിക്കോണം ചർച്ച് ലിങ്ക് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാന പണിയുന്നതിന് കഴിഞ്ഞ 45 ദിവസമായി റോഡ് പൊളിച്ചിട്ട് പോയതിനു ശേഷം കൗൺസിലറോ കോൺട്രാക്ടറോ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് 6 -ാം വാർഡ് കമ്മിറ്റി പരാതിപ്പെട്ടു.

നിരവധി ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഈ റോഡ് നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് നിർമ്മാണ സാമഗ്രികൾ കൊണ്ട് വന്ന് ഇട്ടിരിക്കുന്നത്. എത്രയും പെട്ടന്ന് ഈ റോഡ് സഞ്ചാരയോഗ്യമാക്കണം എന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ , ആൻ്റണി മഞ്ഞളി, ടൈറ്റസ്, മനു കുറ്റിക്കാൻ, ജോയി മാറോക്കി, ജിനോയ് ജോയി എന്നിവർ അറിയിച്ചു

Leave a comment

Top