കരുവന്നൂർ പ്രവാസി കൂട്ടായ്മ “ഏക-യുഎഇ” ഗാന്ധിജയന്തി ദിനത്തിൽ, ‘ഏക പ്രവാസോത്സവം’ കലാ-സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കുന്നു

കരുവന്നൂർ : കരുവന്നൂർ പ്രവാസി കൂട്ടായ്മയായ ‘ഏക-യുഎഇ’ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ, ‘ഏക പ്രവാസോത്സവം’ എന്ന കലാ-സാംസ്ക്കാരിക പരിപാടി സൂം ഓൺലൈനിൽ നടത്തുന്നു. ആക്ട്സ് & കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും ഫൗണ്ടറായ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം നിർവ്വഹിക്കും. യുഎഇ സമയം 5 മണി,ഇന്ത്യൻ സമയം 6.30 ന് ആയിരിക്കും പരിപാടി നടത്തുന്നത്. പ്രസിദ്ധ ഗാനരചയിതാവും സംഗീതസംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ ചടങ്ങിൽ വിശിഷ്ട അതിഥിയായിരിക്കും. പ്രശസ്ത പിന്നണി ഗായകൻ നജീം അർഷാദ് & ടീം നയിക്കുന്ന സംഗീത നിശയും, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയനുമൊത്തുള്ള സംവാദവും ഉണ്ടായിരിക്കും. സീ-കേരള ടിവി (സ രി ഗ മ പ) സംഗീത മത്സര വിജയി ജാസിം ജമാൽ, നിരവധി സ്കൂൾ-അമച്വർ മൽസര വിജയിയും, സോഷ്യൽ മീഡിയയിലെ നവഗായികയുമായ ദാന റാസിഖ് തുടങ്ങി പ്രമുഖ ഗായകരുടെ സംഗീത വിരുന്നും ഉണ്ടായിരിക്കും. യൂട്യൂബ് വൈറൽ പാട്ടുകാരി സനിക സന്തോഷിനുള്ള ആദരം, കരുവന്നൂരിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്ക്കാരിക സായാഹ്നം, കരുവന്നൂരിലെയും യുഎഇ ലെയും അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനങ്ങളുമാണ് പ്രവാസോൽസവത്തിൽ അനുഭവവേദ്യമാകുന്നത്

Leave a comment

Top