ഉപഭോക്തൃ ചൂഷണത്തിൽ നിന്നും ബി.എസ്.എൻ.എൽ. പിന്തിരിയണം – ഉപഭോക്തൃ സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതൽ പുലർച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതൽ പുലർച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വരുന്ന ഫെബ്രുവരി ഒന്നു മുതൽ ഞായറാഴ്കളിലെ സമ്പൂർണ്ണ സൗജന്യ കോളുകൾ നിർത്തലാക്കി ഉപഭോക്താക്കളെ പിഴിയാനുള്ള നീക്കത്തിൽ നിന്നും പൊതുമേഖലയിലുള്ള ടെലികോം വകുപ്പ് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും, കേരളാ സർക്കിൾ ചീഫ് ജനറൽ മാനേജർക്കും നിവേദനം നൽകുമെന്നും രാജീവ് മുല്ലപ്പിള്ളി അറിയിച്ചു. ഇത്തരം നീക്കങ്ങൾ പൊതുമേഖലയെ തളർത്താനും, സ്വകാര്യ മേഖലയെ വളർത്താനും മാത്രമേ ഉപകരിക്കൂ.

Leave a comment

Leave a Reply

Top