ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് : സംവരണ വാർഡുകൾ നിശ്ചയിച്ചു – സ്ഥാനാർഥിമോഹികൾ കച്ചകെട്ടിത്തുടങ്ങി

ഇരിങ്ങാലക്കുടയിൽ നഗരസഭ ചെയർമാൻ സ്ഥാനം കഴിഞ്ഞ തവണ പട്ടികജാതി സംവരണവും. അതിനുമുൻപ് വനിതാ സംവരണവുമായിരുന്നു. ഇത്തവണയെങ്കിലും ജനറൽ വിഭാഗത്തിൽ വരുമോ എന്ന പ്രതീക്ഷയിലാണ് പല മുതിർന്ന രാഷ്ട്രീയ അഭ്യുദയകാംക്ഷികളും. അങ്ങിനെയെങ്കിൽ മാത്രം മത്സരിക്കാൻ തയ്യാറാകുന്നവർ പോലുമുണ്ട് ഇവർക്കിടയിൽ

ഇരിങ്ങാലക്കുട : വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് സ്ഥാനാർഥി മോഹികൾ കച്ചകെട്ടിത്തുടങ്ങി. 41 വാർഡുകളുള്ള നഗരസഭയിലെ വനിതാ സംവരണ വാർഡുകൾ 18 എണ്ണവും, പട്ടികജാതി സ്ത്രീസംവരണം 3 എണ്ണവും, പട്ടികജാതി സംവരണം 2 എണ്ണവും കഴിഞ്ഞ് 18 ജനറൽ വാർഡുകളാണ് ഉള്ളത്. ഇത്തവണ പട്ടികവർഗ്ഗ സംവരണവും, പട്ടിക വർഗ സ്ത്രീ സംവരണവും ഇല്ല. ഇരിങ്ങാലക്കുടയിൽ നഗരസഭ ചെയർമാൻ സ്ഥാനം കഴിഞ്ഞ തവണ പട്ടികജാതി സംവരണവും. അതിനുമുൻപ് വനിതാ സംവരണവുമായിരുന്നു. ഇത്തവണയെങ്കിലും ജനറൽ വിഭാഗത്തിൽ വരുമോ എന്ന പ്രതീക്ഷയിലാണ് പല മുതിർന്ന രാഷ്ട്രീയ അഭ്യുദയകാംക്ഷികളും. അങ്ങിനെയെങ്കിൽ മാത്രം മത്സരിക്കാൻ തയ്യാറാകുന്നവർ പോലുമുണ്ട് ഇവർക്കിടയിൽ.

കന്നിയങ്കം മുതൽ നിലവിലെ പ്രതിനിധികളിലെ പലരും വീണ്ടും തിരഞ്ഞെടുപ്പിൽ സീറ്റ് മോഹികളായിട്ടുണ്ട്. അതിനോടൊപ്പം കഴിഞ്ഞതവണ പരാജയപെട്ടവരും മാറ്റിനിറുത്തപെട്ടവരും സജീവമായി ഇപ്പോൾ രംഗത്തുണ്ട്. സംവരണ വാർഡുകൾ നിശ്ചയിച്ചതിനെത്തുടർന്ന് വാർഡുകളിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചുതുടങ്ങി, ഒപ്പം വിമത സ്വരങ്ങളും.

1994 ലെ കേരളം മുൻസിപ്പാലിറ്റി ആക്ടിലെ 6(9 ) വകുപ്പ് പ്രകാരം വരുന്ന പൊതു തിരഞ്ഞെടുപ്പിനുവേണ്ടി ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലിലെ സംവരണ വാർഡുകൾ ഇവയാണ്

സ്ത്രീ സംവരണം : വാർഡ് 1 മൂർക്കനാട്, 2 ബംഗ്ലാവ്, 4 കരുവന്നൂർ സൗത്ത്, 7 മാപ്രാണം, 8 മാടായിക്കോണം സ്കൂൾ, 9 നമ്പിയൻകാവ്‌ ക്ഷേത്രം, 14 ഗാന്ധിഗ്രാം, 17 മടത്തിക്കര, 19 മാർക്കറ്റ്, 20 കോളനി, ‌21 കനാൽ ബേസ്, 25 കൂടൽമാണിക്യം, 27 ചേലൂർകാവ്‌, 29 കെ.എസ്.ആർ.ടി.സി , 32 സിവിൽ സ്റ്റേഷൻ, 37 ബ്ലോക്ക് ഓഫീസ്, 38 തളിയക്കോണം സൗത്ത്, 31 കാരുകുളങ്ങര.

പട്ടികജാതി സ്ത്രീ സംവരണം : വാർഡ് 36 ഫയർ സ്റ്റേഷൻ, 10 കുഴികാട്ടുകോണം, 41 പുറത്താട്, പട്ടികവർഗ്ഗ സ്ത്രീ സംവരണം : ഇല്ല പട്ടികജാതി സംവരണം : വാർഡ് 5 പീച്ചമ്പിള്ളികോണം, 22 മുൻസിപ്പൽ ഓഫീസ് പട്ടികവർഗ്ഗ സംവരണം : ഇല്ല

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top