കോവിഡിനെ പടികടത്താന്‍ സഹൃദയയുടെ കോവിഡ് മാസ്‌ക് ഹണ്ടര്‍

കൊടകര : കോവിഡിനെ തുരത്താന്‍ ഡബിള്‍ സുരക്ഷയുമായി സഹൃദയ എന്‍ജിനീയറിംഗ് കോളേജ് തയ്യാറാക്കിയ കോവിഡ് മാസ്‌ക് ഹണ്ടറിന്റെ ഉദ്‌ഘാടനം സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ നിർവ്വഹിച്ചു. കൃത്യമായി മാസ്‌ക് ധരിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്താലെ കോളേജിനകത്തേക്ക് കടക്കാനാകൂ എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.വാതില്‍ക്കല്‍ വരുന്ന ആളുകളുടെ മുഖം സെന്‍സര്‍ ചെയ്യുന്ന ക്യാമറ ആളുകള്‍ മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ചിട്ടുണ്ടൊ എന്ന് പരിശോധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇത് പരിശോധിക്കുന്നത്. മാസ്‌ക മുഖത്ത് ശരിയായി ധരിച്ചില്ലെങ്കില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടും. മാസ്‌ക് ശരിയായി വച്ചാല്‍ കൈകള്‍ അണുവിമുക്തമാക്കാന്‍ ആവശ്യപ്പെടും.

ഓട്ടോമാറ്റിക് സാനിറ്റെസര്‍ യന്ത്രത്തിന്റെ അടിയിലേക്ക് കൈ നീട്ടിയാല്‍ സാനിറ്റെസര്‍ കയ്യിലേക്ക് വീഴും. തുടര്‍ന്ന് അണു നശീകരണം നടത്തുമ്പോള്‍ ബാരിക്കേഡ് തനിയെ തുറക്കും കോളേജിനകത്തേക്ക് പ്രവേശിക്കാനുമാകും. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. വിഷ്ണു രാജന്‍, ഡോ.ഗന കിങ്, പ്രൊഫ.. അഞ്ജു ബാബു എന്നിവരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഈ ഉപകരണം നിര്‍മിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top