സമാദരണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യാതിർത്തിയിൽ മികച്ച സേവനം കാഴ്ച വെച്ച ലെഫ്റ്റണൻറ് അഭിലാഷ് മേനോൻ, 31-ാം വാർഡിലെ സമുദായിക – സാംസ്കാരിക രംഗത്ത് പ്രശംസനീയമായ സേവനം കാഴ്ചവെച്ച മഹനീയ വ്യക്തിത്വങ്ങൾ, സംഘടനകൾ, വാർഡിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനം നടത്തിയവർ, കോവിഡ് പോസറ്റീവായ വ്യക്തിയുടെ വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന മുതിർന്ന പൗരയുടെ ആശ്രയമായ ജെനി ജോസ്, ആരോഗ്യ ഉദ്യോഗസ്ഥർ, എന്നിവരെ ആദരിക്കുന്നതിനായി നഗരസഭ വാർഡ് 31ൽ സമാദരണ സദസ്സ് സംഘടിപ്പിച്ചു. ഉദ്‌ഘാടനം മുൻ മുനിസിപ്പൽ ചെയർമാനും ഐ ടി യു ബാങ്ക് ചെയർമാനുമായ എം.പി. ജാക്സൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ സുജ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എം.എസ് അനിൽകുമാർ മുഖ്യാതിഥിയായി. ഡോളേഴ്‌സ് ചർച്ച് വൈദീകൻ ഡോ. ഷാജി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് സ്കിൽ ഡെവലപ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പററ്റീവ് സൊസൈറ്റി രൂപീകരണവും നടന്നു. നഗരസഭാ മുൻ അംഗം വി.എം ബാലകൃഷ്ണൻ സ്വാഗതവും, കെ.സുധീഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top