ടൗൺ ഹാൾ പരിസരത്ത് പ്രതീകാത്മക അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുന്നു

ടൗൺ ഹാൾ പരിസരത്ത് അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കലാവധി കഴിയാറായിട്ടും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മക അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട : ടൗൺ ഹാൾ പരിസരത്ത് അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കലാവധി കഴിയാറായിട്ടും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചും പട്ടികജാതി ജനവിഭാഗങ്ങളോടു നടത്തുന്ന അവഗണനയ്ക്കും വാഗ്ദ്ധാന ലംഘനങ്ങൾക്കുമെതിരെ സെപ്റ്റംബർ 29 ന് ചൊവ്വാഴ്ച വൈകീട്ട് 4:30 ന് ടൗൺ ഹാൾ പരിസരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുന്നു. ചാത്തൻ മാസ്റ്റർ ഹാൾ, പട്ടികജാതി വികസന കേന്ദ്രം, പട്ടികജാതി വനിത വ്യവസായ കേന്ദ്രം, തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കാത്ത നിലയിലാണ്. പട്ടികജാതി മേഖലയിൽ പുതിയ പദ്ധതികൾ ഒന്നും നടപ്പിലാക്കാത്ത നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം കഴിഞ്ഞ വർഷം മാത്രം 2.80 കോടി രൂപയോളമാണ് പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തിയത്.

മുൻ വർഷങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. യു.ഡി.എഫ് നഗരസഭാ ഭരണാധികാരികളുടെ ഈ വഞ്ചനാപരമായ നിലപാടിനെതിരായാണ് പി.കെ.എസ് ൻ്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും പി കെ എസ് മുൻസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.വി ഷൈൻ, മീനാക്ഷി ജോഷി, പി.കെ. മനുമോഹൻ, വി.സി. മണി, രത്നാകരൻ, ഗോപി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top