കൽപ്പറമ്പ് ബി.വി.എം ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികം ആഘോഷിച്ചു

വെള്ളാങ്ങല്ലൂർ : കൽപ്പറമ്പ് ബി.വി.എം ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികവും, പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനവും, അദ്ധ്യാപക രക്ഷകർതൃ മാതൃസംഗമദിനവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും നടന്നു. തൃശൂർ എം .പി. സി.എൻ. ജയദേവൻ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് വെഞ്ചിരിപ്പും അനുഗ്രഹപ്രഭാഷണവും നടത്തി. കോർപ്പറേറ്റ് മാനേജർ ഫാദർ ജോർജ്ജ് പാറേമാൻ സ്മരണിക പ്രകാശനം നടത്തി പൂർവ വിദ്യാർത്ഥി വർഗീസ് പാലമറ്റം കുഴൽ കിണർ സമർപ്പണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര ഹൈടെക് ക്ലാസ്സിന്‍റ് ഉദ്ഘാടനം നിർവ്വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വർഷ രാജേഷ് എൻഡോവ്മെന്‍റ് വിതരണം നടത്തി. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് കൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.കെ. ഉദയ പ്രകാശ്, വാർഡ് മെമ്പർ പി.കെ. സതീശൻ, പി.ടി.എ. പ്രസിഡന്‍റ്മാരായ ലിജി പോൾ, ടി.വി. സുരേഷ്, ജൂലിജോയ്, സ്കൂൾ പ്രിൻസിപ്പൽ ഇ.ബിജു ആന്‍റണി, പ്രധാനാദ്ധ്യാപിക ലിൻസി. എൽ. തേലപ്പിള്ളി, എം.ജെ ഷീജ, സ്മിത തോമസ്, കെ.ടി. പാപ്പച്ചൻ മാസ്റ്റർ, ജിൻസൺ ജോർജ്ജ്, എം.ജെ. ജിൻസി, മാസ്റ്റർ എ.വി. ആദിത്ത്, ക്ലേലിയാ റോസ് തോമസ്,എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകരായ ലിൻസി . എൽ . തേലപ്പിള്ളി, ജെയ്‌സി.ഡി. ഫിലോ, ലൂസി. യു. ഡി, സിസ്റ്റർ പി.പി മേരിഎന്നിവർ മറുപടി പ്രസംഗം നടത്തി.

Leave a comment

Leave a Reply

Top