ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 6 കോവിഡ് പോസിറ്റീവുകൾ, 60 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 166 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 6 കോവിഡ് പോസിറ്റീവുകൾ, 60 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 166 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 6 കോവിഡ് പോസിറ്റീവുകൾ,വാർഡ് 4 കരുവന്നൂർ സൗത്ത് പരിധിയിൽ 21 വയസ്സുള്ള സ്ത്രീ, വാർഡ് 6 ഹോളി ക്രോസ്സ്‌ ചർച്ച് പരിധിയിൽ 32 വയസ്സുള്ള പുരുഷൻ, വാർഡ് 14 ഗാന്ധിഗ്രാമിൽ 38 വയസ്സുള്ള സ്ത്രീ, വാർഡ് 24 ബസ്സ് സ്റ്റാൻറ് പരിധിയിൽ 18 വയസ്സുള്ള സ്ത്രീ, വാർഡ് 25 ഉണ്ണായിവാര്യർ കലാനിലയം പരിധിയിൽ 40 വയസ്സുള്ള പുരുഷൻ, വാർഡ് 38 തളിയകോണത്ത് 36 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 166 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 60 പേർ ആശുപത്രിയിലും 36 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 311 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 163 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 3 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top