കെ.പി. നമ്പൂതിരീസ് അവാര്‍ഡ് ഡോ. പി.കെ. വാരിയര്‍ക്ക്

കെ പി നമ്പൂതിരീസ്‌ ആയുർവേദിക്‌സിന്‍റെ സ്ഥാപകൻ കെ പി നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കെ പി നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യർക്ക് സമ്മാനിച്ചു. കോട്ടക്കലിലെ ആര്യവൈദ്യശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി നമ്പൂതിരീസ്‌ ആയൂർവേദിക്സ് മാനേജിങ് ഡയറക്ടർ ദേവദാസനാണ് 2 ലക്ഷം രൂപയും മെമെന്റോയും അടങ്ങിയ അവാർഡ് നൽകിയത്.

കോട്ടക്കൽ ആര്യവൈദ്യ ശാല ചീഫ് മാർക്കറ്റിംഗ് കെ.വി രാമചന്ദ്രൻ വാരിയർ, മാതൃഭൂമി മുൻ ജനറൽ മാനേജർ കെ.പി നാരായണൻ, കെ.പി നമ്പൂതിരീസ്‌ ഡെപ്യൂട്ടി ജനറൽ മാനേജർ വി. നാരായണ്ണനുണ്ണി, ടോംയാസ് മാനേജിങ് ഡയറക്ടർ തോമാസ് പാവറട്ടി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top