പുത്തൻതോടിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ചങ്ങാടത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

കരുവന്നൂർ : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ തോടുകളിൽ ഒന്നായ കരുവന്നൂർ പുത്തൻതോടിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകുന്നതിനും പുത്തൻതോടിന്‍റെ നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിനുമായി പുത്തൻതോട് പാലത്തിനു സമീപം തൃശൂർ ജില്ലാ ന്യുനപക്ഷ മോർച്ച ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് ചങ്ങാടത്തിൽ ഉപവാസ സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സമരം. പുത്തൻതോടിന്‍റെ പലഭാഗങ്ങളിലും വശം ഇടിഞ്ഞു ബണ്ടിലൂടെയുള്ള യാത്ര അപകടം നിറഞ്ഞിരിക്കുകയാണെന്നും, രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടം സംഭവിച്ച് ജീവഹാനി ഉണ്ടാകുവാൻ വരെ സാധ്യതയുണ്ട്. ഇത് കാണിച്ചുകൊണ്ട് എം. എൽ. എ, എം. പി, കളക്ടർ, എന്നിവർക്ക് പലവട്ടം നിവേദനവും പരാതിയും നൽകിയിട്ടും ഇതുവരെ ഫലം കണ്ടില്ലെന്നും സമരത്തിൽ ബി.ജെ.പി പറഞ്ഞു.

ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ പ്രസിഡന്റ് സന്തോഷ് ബോബൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ വൈസ് പ്രസിഡന്റ് സത്യദേവ് തച്ചിലത്ത് മുഖ്യാതിഥിയായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top