ഇരിങ്ങാലക്കുട സബ്ബ് ജയിലിൽ പച്ചക്കറി കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലും ജൈവ കർഷക ക്ഷേമ സഹകരണ സംഘവും സഹകരിച്ച് ജയിലിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രൊഫ കെ യു അരുണൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മധ്യ മേഖല ജയിൽ ഡി ഐ ജി (തൃശ്ശൂർ )സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. വെണ്ട, വഴുതന, കുറ്റിക്കുരുമുളക്, പച്ചമുളക്, തെങ്ങ്, കപ്പ, പയർ, ചീര, അമരപ്പയർ, കോവക്ക, കോളിഫ്ലവർ, കാബേജ്, പ്ലാവ്, മാവ്, തുടങ്ങിയവയുടെ കൃഷിയാണ് ആരംഭിക്കുന്നത്.

ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എ മനോജ്‌കുമാർ മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ മധ്യ മേഖല ജയിൽ ഡി ഐ ജി (തൃശ്ശൂർ )സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ഷീല, ലയൺസ്‌ ക്ലബ്ബ് കാബിനറ്റ് ജോയിന്റ് സെക്രട്ടറി ഡോ കനകലത എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ജൈവ സംഘം പ്രസിഡന്റ്‌ ടി എസ് ബൈജു ആശംസ അർപ്പിച്ചു. ജയിൽ സൂപ്രണ്ട് ബി എം അൻവർ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ ജെ ജോൺസൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top