വ്യാപാരി വ്യവസായി സമിതി ടൗൺ യുണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി സമിതിയുടെ ഇരിങ്ങാലക്കുട ടൗൺ കൺവെൻഷൻ ഏരിയ കമ്മിറ്റി ഹാളിൽ സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എ.ജെ വിൻസെൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം സജീവൻ, ഏരിയ ട്രഷറർ രാജേഷ് മേനോൻ, എൻ കെ നകുലൻ, കൃഷ്ണൻ ക്രയോൺ, എൻ.എ ഇസ്മായിൽ, ശശി വെട്ടത്തു എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി എ.ജെ വിൻസെൻ‌, സെക്രട്ടറി പി.എം സനീഷ് , ട്രഷറർ രാജേഷ് മേനോൻ എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top