കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനിയമങ്ങൾക്കെതിരെ സി.പി.ഐ പ്രതിഷേധം

പടിയൂർ : കർഷകരെയും തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന ബില്ലുകൾ ജനാധിപത്യവിരുദ്ധമായി പാർലമെൻറിൽ ചർച്ചപോലും ചെയ്യാതെ നിയമമാക്കിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനദ്രോഹ നിയമങ്ങൾക്കെതിരെ സി.പി.ഐ പടിയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി വളവനങ്ങാടിയിൽ നടന്ന സമരത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ സി ബിജു അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഭരണഘടന ആംഗ്ലോ-ഇന്ത്യൻസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്ത നിയമസഭ -പാർലമെൻറ് പ്രാധിനിത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ സിപിഐ നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് സെൻ്ററിൽ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശും, ചുള്ളിപ്പാലം സെൻ്ററിൽ മണ്ഡലം കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണനും സമരം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ വി രാമകൃഷ്ണൻ, കെ.എസുധീർ, ടി.വി.വിബിൻ, സി.എം അശോകൻ, വിഷ്ണു ശങ്കർ,മിഥുൻ പി.എസ്, വി.കെ ഗോപി, കെ.എസ് ശ്യാം എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top