ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കുന്ന ഈ സാഹചര്യത്തിൽ പിണറായി വിജയനും, എ.സി മൊയ്തീനും രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.വി ചാർളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ചാക്കോ അധ്യക്ഷത വഹിച്ചു. എം.ആർ ഷാജു, വി.സി വർഗീസ്, കുര്യൻ ജോസഫ്, എൽ.ഡി ആന്റോ ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, തോമസ് കോട്ടോളി, എൻ.ജെ ജോയ്, ജോസ് മാമ്പിള്ളി, ഭരതൻ പൊന്തേൻകണ്ടത്ത്, ശ്രീറാം ജയപാലൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top