കർഷക ബിൽ മധുര ചേർത്ത വിഷം : ഷൈജോ ഹസൻ

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബിൽ സാധാരണക്കാരായ കർഷകരോടുള്ള ക്രൂരതയാണെന്നും അത് മധുരം ചേർത്ത വിഷമാണെന്നും കോടികണക്കിന് കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കർഷക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബില്ലിന്റെ കോപ്പി കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് കേരളം യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസൻ പറഞ്ഞു. ചമ്പാരനിൽ നീലം കർഷകർക്കുവേണ്ടി സമരം ചെയ്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വന്ന ഗാന്ധിജിയുടെ പാത പിൻതുടരാൻ രാജ്യത്തെ യുവ കർഷകർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക ബിൽ നടപ്പിൽ വരുന്നതോടെ കർഷക സമൂഹം വീണ്ടും കോപ്പറേറ്റ് അടിമത്ത്വത്തിന് കീഴ്പെടേണ്ടിവരും. കാട്ടുമൃഗങ്ങൾക്കുള്ള പരിഗണന പോലും കർഷകർക്ക് ലഭിക്കുന്നില്ല. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്ര വാക്യത്തിന് പ്രസക്തി കുറയ്ക്കുന്നതാണ് ഈ ബിൽ.ഇന്ത്യയിലെ 90 ശതമാനം കൃഷിക്കാരെയും കാർഷിക വൃത്തിയിൽ നിന്നും പുറം കാലുകൊണ്ടടിച്ച് കോർപറേറ്റുകൾക്ക് നിഷ്പ്രയാസം കടന്നു കയറാനുള്ള അവസരമൊരുക്കുന്നതാണ് ഈ ബില്ലെന്നും ഷൈജോ ഹസൻ കൂട്ടിച്ചേർത്തു.

വി കെ ദേവാനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സുബീഷ് പി എസ്, ജോസ് കിഴക്കേപീടിക, ജോർജ്ജ് കാടുകുറ്റിപ്പറമ്പിൽ, സഹദേവൻ ഞാറ്റുവെട്ടി, പി അരവിന്ദാക്ഷൻ, സുരേഷ് കൊച്ചാട്ട്, സനൽ ദാസ്, പോളി മുരിയാട്, സുജിത്ത് എം എസ്, കാർത്തിക്ക് മേലേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

Top