എൻ. പി. പി. നമ്പൂതിരിപ്പാടിനെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി സ്ഥിരാംഗമായി തെരഞ്ഞെടുക്കപ്പെട്ട കൂടൽമണിക്ക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി എൻ.പി. പി.നമ്പൂതിരിപ്പാടിനെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ അഭിനന്ദിച്ചു. സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, ഹരി കെ.കാറളം, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കിഴുത്താണി സ്വദേശിയാണ് എൻ. പി. പി. നമ്പൂതിരിപ്പാട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top