സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തി

വെള്ളാങ്കല്ലൂർ : കേന്ദ്ര സർക്കാരിന്‍റെ വേതനം വെട്ടിക്കുറയ്ക്കൽ, തൊഴിൽ ഇല്ലാതാക്കൽ, പൊതുമേഖലാ വിറ്റു ഇല്ലാതാക്കൽ തുടങ്ങിയ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍റെ ദേശിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കോണത്തുകുന്നിൽ നടത്തിയ സംയുക്തസമരം സി.ഐ.ടി.യു പ്രതിനിധി ഷാജി ഉദ്‌ഘാടനം ചെയ്തു. വി പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ഉണ്ണികൃഷ്ണൻ, പി. കെ. എം അഷ്‌റഫ്, കെ.പി മോഹനൻ, എ.എസ് സുരേഷ് ബാബു, കെ.കെ മോഹൻദാസ്, എ.യു മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top