കൂടൽമാണിക്യം കിഴക്കേ ഗോപുരനടയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കി പണിയുവാനുള്ള അനുവാദം ചോദിക്കലും നടന്നു

ഇരിങ്ങാലക്കുട : നൂറ്റാണ്ടുകൾ പഴക്കമുള്ള കൂടൽമാണിക്യം കിഴക്കേ ഗോപുരനടയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കി പണിയുവാനുള്ള അനുവാദം ചോദിക്കലും നടന്നു. സംഗമേശഭക്തനും ഐ.സി.എൽ. എം.ഡി.യുമായ കെ.ജി. അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. തന്ത്രി അതിനു ശേഷം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. കെ.ജി. അനിൽകുമാറാണ് കിഴക്കേഗോപുരം അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചിലവുകൾ വഹിക്കുന്നത് .

കിഴക്കേ ഗോപുരനടയിൽ നടന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ.എം എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top