ചാത്തംകുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ആളൂർ : ആളൂർ ആനതടത്ത് 22 ലക്ഷം രൂപ ചെലവഴിച്ച് ചാത്തൻ കുളത്തിൽ സ്ഥാപിച്ച, 200 ഏക്കർ സ്ഥലത്ത് കൃഷിക്ക് ഉപകാരപ്പെടുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫസർ കെ യു അരുണൻ നിർവഹിച്ചു. ചാത്തൻ കുളം പരിസരത്ത് ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ആർ ഡേവിസ്, മെമ്പർമാരായ ഷാജൻ കള്ളിവളപ്പിൽ, നീതു മണിക്കുട്ടൻ, രാമകൃഷ്ണൻ പൈക്കാട്ട് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ രാമകൃഷ്ണൻ സ്വാഗതവും നാരായണൻ എടത്താടൻ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top