എൻ ഐ പി എം ആറിൽ വെബ്ബിനാർ സീരീസിന്‍റെയും ലൈബ്രറി വെബ്സൈറ്റിന്‍റെയും ഉദ്‌ഘാടനം 25 ന് വെള്ളിയാഴ്ച

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ഇനിഷ്യറ്റീവ് ഓൺ ഡിസെബിലിറ്റീസിന്‍റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ കോവിഡ് കാലത്തേ സംരക്ഷിത സംവിധാനങ്ങളുടെയും പുനരധിവാസ മേഖലയിലെ വിദഗ്ദ്ധരെയും ഈ മേഖലയിലെ വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബ്ബിനാർ സീരീസിന്‍റെയും ഉദ്‌ഘാടനവും എൻ ഐ പി എം ആർ ലൈബ്രറി വെബ്സൈറ്റിന്‍റെയും ഓൺലൈൻ ജേർണലായ റിഹാബ് കാലിഡോസ്കോപ്പിന്‍റെ പ്രകാശനവും സെപ്റ്റംബർ 25 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരോഗ്യ സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് മുഖ്യാതിഥിയായിരിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻകുട്ടി, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, തൃശൂർ ജില്ലാ പഞ്ചായത്തംഗം കാതറിൻ പോൾ എന്നിവർ ആശംസകൾ അർപ്പിക്കും. ചടങ്ങുകൾ എൻ ഐ പി എം ആറിന്റെ ഫേസ്ബുക്ക് പേജായ Nipmr kalettumkara , യൂട്യൂബ് ചാനലായ NIPMR Thrissur ,സൂം( മീറ്റിംഗ് ഐഡി : 81610779994) എന്നിവയിൽ വീക്ഷിക്കാവുന്നതാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top