ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും സുരക്ഷിതത്വം ഉറപ്പാക്കണം

ഇരിങ്ങാലക്കുട : രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി 400 ൽ അധികം ഡോക്ടർമാരും മുവ്വായിരത്തോളം വിവിധ വിഭാഗങ്ങളിൽപെട്ട ആരോഗ്യ പ്രവർത്തകരും മരണമടഞ്ഞ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും ജീവൻ സംരക്ഷിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടേർസ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി .എസ് . പവിത്രനും ജന.സെക്രട്ടറി കെ.ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യ മേഖലയിലെ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും കാരണമായത് ജൂനിയർ ഹെൽത്ത്‌ ഇൻസ്പക്ടർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌, പബ്ലിക് ഹെൽത്ത്‌ നഴ്സ് എന്നിവരുടെ ആത്മാർത്ഥമായ സേവന പ്രവർത്തങ്ങളാണ്. നിലവിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഈ വിഭാഗം ജീവനക്കാർ ഗൃഹ സന്ദർശനങ്ങളും, ആരോഗ്യ പരിശോധനകളും തുടങ്ങി എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും ഇവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top