കാട്ടൂരിൽ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യ്ത് വരവേല്പ് നല്‍കി

കാട്ടൂര്‍ : കാട്ടൂര്‍ നിവാസികളുടെ ആഗ്രഹമായ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസിനായുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ സമര പരമ്പരകളുടെ ഭാഗമായ് എം പി, എം എല്‍ എ, കെ എസ് ആര്‍ ടി സി അധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ നേരിട്ട് കണ്ട് നല്‍കിയ നിവേദനത്തിന്‍റെ ഫലമായി ജനകീയ വിഷയത്തില്‍ അധികാരികളുടെ ഇടപെടല്‍ വഴി അനുവദിക്കപ്പെട്ട ബസ് സര്‍വ്വീസിന് കാട്ടൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്‍റ് എ എസ് ഹെെദ്രോസിന്‍റെ നേതൃത്വത്തില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യ്ത് വരവേല്പ് നല്‍കി. തുടര്‍ന്ന് കാട്ടൂര്‍ ഹെെസ്ക്കൂള്‍ ജംങ്ഷന്‍ വരെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കെ എസ് ആർ ടി സി യെ സ്വീകരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top